വീട്ടിൽ കയറി മുളക്പൊടി മുഖത്തെറിഞ്ഞ് യുവാവിനെ വെട്ടി….യുവാവിന്…

തൃശൂർ പെരിഞ്ഞനം മൂന്നുപീടികയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി. കയ്പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻകാട്ടിൽ അജ്മാലിനാ(26)ണ് വെട്ടേറ്റത്. തലയിലും കയ്യിലും വെട്ടേറ്റ ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.  കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പെരിഞ്ഞനം കപ്പൽ പള്ളിക്കടുത്ത് ഒരു വീട്ടിൽ വെച്ചാണ് സംഭവം. അജ്മലിന് നേരെ മുളക്പൊടി എറിഞ്ഞ ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുള്ളതെന്നാണ് വിവരം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാപ്പ നിയമപ്രകാരം റിമാൻഡിൽ ആയിരുന്ന അജ്മൽ ഈയിടെയാണ് ജാമ്യത്തിൽ ഇറങ്ങിയതെന്നു പൊലീസ് പറഞ്ഞു.

Related Articles

Back to top button