ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ…

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം നേതാവ് പി പി ദിവ്യ. ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ എന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു. ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. സാധാരണ ജീവിതത്തിലേക്ക് അവൾ കടന്നുവന്നത് മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്. നിയമപോരാട്ടം അവസാനിപ്പിക്കരുത്. സത്യം വിജയിക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും പി പി ദിവ്യ പറഞ്ഞു.

Related Articles

Back to top button