മൂന്ന് പതിറ്റാണ്ടിൽ അധികമായി സഹനവും സമരവും തുടരുന്നു; ഒരു വർഷം പിന്നിട്ടിട്ടും വാക്ക് പാലിച്ചില്ല, കളക്ടർ ഓഫീസ് ഉപരോധിച്ച് ദുരന്തബാധിതർ….
മൂന്ന് പതിറ്റാണ്ടിൽ അധികമായി തുടരുന്ന എൻഡോസൾഫാൻ ദുരന്തബാധിതരുടെ സഹനവും സമരവും ഇപ്പോഴും തുടരുകയാണ്. കാസര്‍കോട് ജില്ലാ കലക്ടർ ഓഫീസ് ഇന്ന് എൻഡോസൾഫാൻ ദുരന്തബാധിതർ ഉപരോധിച്ചു. ദുരിത ബാധിതരുടെ ലിസ്റ്റിൽ നിന്നും കാരണം പറയാതെ ഒഴിവാക്കിയ 1031 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഒരു വർഷം പിന്നിട്ടിട്ടും വാക്ക് പാലിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് സമരക്കാർ ആരോപിക്കുന്നത്.