കവർ ചിത്രം മാറ്റി മുരളി ഗോപി.. മാപ്പ് എഴുതാനുള്ള തയ്യാറെടുപ്പിൽ…

എമ്പുരാൻ വിവാദം കൊഴുക്കുന്നതിനിടെ ഫെയ്സ്ബുക്കിൽ മുരളി ​ഗോപി പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയിയിൽ ചര്‍ച്ചയാകുന്നു. മഷിയും തൂലികയും ഉൾപ്പെടുന്ന ചിത്രമാണ് മുരളി ​ഗോപി ഫെയ്സ്ബുക്ക് കവർ ചിത്രമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുമായി രം​ഗത്തെത്തിയിരിക്കുന്നത്.

‘വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്’, ‘ഹിന്ദുവിനെ ഒറ്റികൊടുത്തവൻ ചരിത്രം വളച്ചൊടിച്ചവൻ’, ‘തൂലിക പടവാൾ ആക്കിയവൻ’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.എംപുരാന്‍ വിവാദത്തില്‍ വ്യാപക സൈബര്‍ ആക്രമണമാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്നത്. എന്നാല്‍ ഇതിലൊന്നും തിരക്കഥകൃത്തായ മുരളീ ഗോപി പ്രതികരിച്ചിരുന്നില്ല

എംപുരാന്‍ വിവാദത്തില്‍ വ്യാപക സൈബര്‍ ആക്രമണമാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്നത്. എന്നാല്‍ ഇതിലൊന്നും തിരക്കഥകൃത്തായ മുരളീ ഗോപി പ്രതികരിച്ചിരുന്നില്ല. അതേസമയം വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള നടന്‍ മോഹന്‍ലാലിന്‍റെ കുറിപ്പ് സംവിധായകന്‍ പൃഥിരാജും ആന്‍റണി പെരുമ്പാവൂരും പങ്കുവെച്ചിരുന്നു.

Related Articles

Back to top button