മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണം.. എംപുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം…

കേരളത്തിന് പിന്നാലെ എംപുരാന്‍ സിനിമക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ കമ്പത്ത് പ്രതിഷേധ പ്രകടനം നടത്തി. സിനിമയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

പ്രദര്‍ശനം നടത്തുന്ന സിനിമ തിയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ സിനിമ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും പ്രതിഷേധിച്ചു.

Related Articles

Back to top button