ഞാൻ കൂടെയുള്ളപ്പോൾ ബാല മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നു.. എലിസബത്തിന്റെ പുതിയ വെളിപ്പെടുത്തൽ..സ്ത്രീകളെ റൂമിൽ കയറ്റി….
തന്നെ വിവാഹം കഴിക്കുമ്പോൾ നടൻ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നും അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നതായും വെളിപ്പെടുത്തി മുൻ ഭാര്യ എലിസബത്ത് ഉദയൻ .ആ സ്ത്രീയുടെ ഫോൺ നമ്പർ ഫോണിൽ ബാല സേവ് ചെയ്തിരുന്നു. ‘യു എസ് എ പ്രോഗ്രാം’ എന്നായിരുന്നു സേവ് ചെയ്തിരുന്നത്’. ഫോൺ വരുമ്പോൾ യുഎസ്എയിൽ സ്റ്റേജ് ഷോയ്ക്ക് വിളിക്കുന്നതാണ് എന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത് എന്നും എലിസബത്ത് പറയുന്നു. ഒരിക്കൽ മദ്യപിച്ച് ബോധമില്ലാത്ത സമയത്ത് ആ സ്ത്രീയുമായി ഇഷ്ടത്തിലായിരുന്നു എന്ന് തന്നോട് പറഞ്ഞു. പണമുള്ള മറ്റൊരാളെ കണ്ടപ്പോൾ തന്നെ ഉപേക്ഷിച്ച് ആ സ്ത്രീ കടന്നു കളഞ്ഞു എന്ന് ബാല കരഞ്ഞു പറഞ്ഞു എന്നും എലിസബത്ത് പറയുന്നു. സ്വന്തം youtube ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് എലിസബത്ത് ഈ കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്. ഇപ്പോഴും അവരുമായി ബാലയ്ക്ക് അടുപ്പമുണ്ട് എന്നും എലിസബത്ത് പറയുന്നു.
അതുപോലെതന്നെ പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ചു കയറ്റി കതക് അടയ്ക്കുന്ന ഒരു സംഭവം ഉണ്ട്. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകളാണെന്ന് ബാലപറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. ഇയാളുടെ വീട്ടിൽ വരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇടയ്ക്ക് പോലീസ് പിടിച്ചിരുന്നു. സത്യത്തിൽ എനിക്കും പേടിയുണ്ട് ഇയാൾ വല്ല ഡ്രഗ്സും വെച്ച് എന്നെയും ഇതുപോലെ പിടിപ്പിക്കുമോ എന്ന്. പുള്ളി ഇപ്പോൾ മിണ്ടാതെ ഇരിക്കുന്നതാണ് .അധികം വൈകാതെ അയാൾ പകരം വീട്ടും. ആരും ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാകും അയാൾ എനിക്ക് നേരെ ആക്രമണം തൊടുത്ത് വിടുക . ഞാൻ വല്ല വണ്ടിയും ഇടിച്ച് മരിച്ചാൽ പോലും ആളുകൾ അറിയില്ല എന്നും എലിസബത്ത് തന്റെ വീഡിയോയിലൂടെ പറയുന്നു