ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു… സ്കൂട്ടർ ഉൾപ്പടെ എടുത്തെറിഞ്ഞു…തളയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു….
മലപ്പുറം നിലമ്പൂരിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്.സ്കൂട്ടർ ഉൾപ്പടെയുള്ളവ ആന എടുത്തെറിഞ്ഞു. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി.ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുന്നു.