പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി..തളയ്ക്കാൻ ശ്രമം തുടരുന്നു…
കുന്നംകുളത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആന ഇടഞ്ഞോടി. വേണാട്ടുമറ്റം ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞോടിയത്. കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിനെത്തിച്ച ആനയെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ഇടഞ്ഞോടിയത്. ഒന്നര കിലോമീറ്ററോളം ദൂരം ഓടിയ ആന ഇപ്പോൾ വട്ടമാവിലെത്തി നിൽക്കുകയാണ്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.




