വീണ്ടും കാട്ടാനക്കലി.. പടയപ്പയുടെ പരാക്രമം.. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച സ്ത്രീയെ ‘പടയപ്പ’ തൂക്കിയെറിഞ്ഞു.. മകനും….

വീണ്ടും കാട്ടാന ആക്രമണം. മൂന്നൂർ വാ​ഗവരയിൽ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അമ്മയ്ക്കും മകനും നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒരു മണിയോടെ പടയപ്പയാണ് ഇരുവരെയും ആക്രമിച്ചത്.

തൃശൂർ സ്വദേശിയായ ഡിൽജിയും മകൻ ബിനിലും മറയൂരിലേക്ക് പോകും വഴിയാണ് അപകടം. വഴിയിൽ ആനയെ കണ്ട ഇവർ വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഡിൽജയെ പടയപ്പ എടുത്തെറിയുകയായിരുന്നു. ആക്രമണത്തിൽ ഡിൽജയുടെ ഇടുപ്പെല്ല് പൊട്ടി. ഡിൽജ നിലവിൽ തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button