ഗജരാജൻ മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു

അമ്പലപ്പുഴ: കൊമ്പന്‍ ബാലകൃഷ്ണന്‍ ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ആലപ്പുഴ മുല്ലയ്ക്കല്‍ രാജരാജേശ്വരിക്ഷേത്രത്തിലെ ആനയായിരുന്നു 62 വയസുകാരനായ ബാലകൃഷ്ണന്‍. 42 വർഷം മുമ്പ് പാറമേക്കാവ് ദേവസ്വത്തിൽ നിന്ന് 20-ാം വയസിൽ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ വാങ്ങി നടയ്ക്കിരുത്തിയതാണ് ബാലകൃഷ്ണനെ. തൃശൂർ പൂരം,പാറമേക്കാവ് പൂരം തുടങ്ങിയ വേദികളിൽ ബാലകൃഷ്ണൻ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അസുഖ ബാധിതനായി സമീപകാലത്ത് ചികിത്സയിലായിരുന്നു.

Related Articles

Back to top button