ആനയെ തളച്ചത് വെടിക്കെട്ട് നടക്കുന്നിടത്ത്.. വിരണ്ട ആന പാപ്പാനെ.. സംഭവം നടന്നത്…

ക്ഷേത്രത്തിലെ പൂരത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ ആന വിരണ്ടു. വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി ആനയെ തളച്ചതാണ് ആന വിരണ്ടതിന് കാരണം.പുതുക്കാട് നന്തിപുലം പയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം.വെടിക്കെട്ടിന്‍റെ തീയും ശബ്ദവുമേറ്റ് വിരണ്ട് പിന്‍തിരിഞ്ഞ ആന പാപ്പാനെ തട്ടിയിട്ടു. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പറമ്പില്‍ തളച്ച ആനയാണ് വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടുകൂടി വിരണ്ടത്.

ആനയെ കൂട്ടപ്പൊരിച്ചില്‍ നടക്കുന്ന സ്ഥലത്തിന്‍റെ ഏതാനും മീറ്ററുകള്‍ മാത്രം അകലെയായിരുന്നു നിര്‍ത്തിയിരുന്നത്. വെടിക്കെട്ടിന്‍റെ ശബ്ദവും ചൂടും അസഹനീയമായതാടെ പിന്തിരിയാന്‍ ശ്രമിച്ച ആന പിറകില്‍ നിന്ന പാപ്പാനെ പിന്‍കാലുകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു. വെടിക്കെട്ട് കാണാന്‍ നിരവധി നാട്ടുകാര്‍ എത്തിയ സമയത്താണ് ആന വിരണ്ടത്. വിരണ്ട കൊമ്പന്‍ ഓടാതിരുന്നതിനാല്‍ വലിയ അത്യാഹിതം ഒഴിവായി. ഈ സമയം എലിഫന്‍റ് സ്‌ക്വാഡ് സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ആനയെ വെടിക്കെട്ടിന് സമീപത്ത് നിര്‍ത്തിയത് ആരും ഗൗരവമായെടുത്തില്ല.

Related Articles

Back to top button