സെപ്റ്റിക് ടാങ്കിൽ വീണു.. കസേരക്കൊമ്പൻ ചരിഞ്ഞു..

സെപ്റ്റിക് ടാങ്കിൽ വീണ കസേരക്കൊമ്പൻ ചെരിഞ്ഞു.നിലമ്പൂർ വള്ളുവശ്ശേരിയിലെ മൂത്തേടം എന്ന ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.. പടുക്ക സ്റ്റേഷൻ പരിധിയിലെ ന്യൂ അമരമ്പലം റിസർവ് വനമേഖലയിൽ നിന്നും 20 മീറ്റർ അകലെയാണ് ഈ സ്ഥലം.കാടിറങ്ങിയ കസേരക്കൊമ്പൻ ഖാദർ എന്ന വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്.

Related Articles

Back to top button