കാട്ടാന ആക്രമണം.. അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം.. ഉറപ്പ് നൽകി മന്ത്രി…

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മുണ്ടൂരിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

ചീഫ് വൈൽഡ് ലൈഫ് വാർഡനും കളക്ടർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ആനകൾ വനമേഖലയിൽ തുടരുന്നുണ്ട്. ഇതിനെ തുരത്താൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

.

Related Articles

Back to top button