വേല നടക്കുന്ന മൈതാനത്തേക്ക് എത്തിച്ചു..വിരണ്ടോടി.. പിങ്ക് പൊലീസിന്റെ കാർ കുത്തിമറിച്ചു

പൊറത്തിശേരിയിൽ ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി. കല്ലട വേല ആഘോഷത്തിന്റെ ഭാഗമായി എത്തിച്ച ആയയിൽ ഗൗരി നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. ആന വിരണ്ടോടുന്നതിനിടെ പിങ്ക് പൊലീസിന്റെ വാഹനം കുത്തിമറിച്ചു. വാഹനം ഭാഗികമായി തകർന്ന നിലയിലാണ്. മറ്റ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും പാപ്പാൻമാരും ചേർന്ന് ആനയെ തളച്ചു. കല്ലട വേലയുടെ ഭാഗമായി പടിഞ്ഞാറ്റുമുറി ദേശം എഴുന്നളളിപ്പിനായാണ് ആനയെ എത്തിച്ചത്.

വേല നടക്കുന്ന കണ്ടാരംതറ മൈതാനത്തേക്ക് എത്തിച്ച ആന കോലമെല്ലാം ഇറക്കിയതിന് ശേഷമാണ് വിരണ്ടോടിയത്. അതിനിടെ മൈതാനത്ത് നിർത്തിയിട്ടിരുന്ന പിങ്ക് പൊലീസിന്റെ വാഹനം കുത്തിമറിക്കുകയായിരുന്നു. തുടർന്ന് മൈതാനത്ത് തലങ്ങും വിലങ്ങും ഓടി. പിങ്ക് പൊലീസിന്റെ കാറിന്റെ പിറകുവശം തകർന്നു. കാറിന് തൊട്ടടുത്ത് ഒരു ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നു. ഓട്ടോറിക്ഷയെ പക്ഷെ ആന ആക്രമിച്ചില്ല. എലിഫന്റ് സ്‌ക്വാഡും പാപ്പാൻമാരും ചേർന്ന് തളച്ച ആനയെ എഴുന്നളളിക്കാതെ മടക്കി.

Related Articles

Back to top button