കാട്ടാന ദൗത്യത്തിനിടെ ആക്രമണം.. ആര്‍ആര്‍ടി ഉദ്യോഗസ്ഥന്…

കാട്ടാന ദൗത്യത്തിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥന് പരിക്കേറ്റു. കുട്ടിയാന ഓടിച്ചപ്പോൾ കുഴിയിൽ വീഴുകയായിരുന്നു. താമരശ്ശേരി ആര്‍ആര്‍ടിയിലെ കരീം എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. അതേസമയം, കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും.

നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാൻ ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കുട്ടിയാന നിരവധി ആളുകളെ ആക്രമിച്ചിരുന്നു. സ്ഥലത്ത് വലിയ കൃഷിനാശവും ആന ഉണ്ടാക്കിയിരുന്നു. ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളിൽ തുടരുന്ന കുട്ടിയാന വലിയ ഭീതി സൃഷ്ടിച്ചിരുന്നു . നിരവധി ആളുകൾക്കാണ് കുട്ടിയാനയുടെ ആക്രമണത്തിൽ പരിക്കേറ്റത് .

Related Articles

Back to top button