വീണ്ടും കാട്ടാന ഇറങ്ങി.. വീട്ടമ്മ ജീവനും കൊണ്ട് ഓടി.. പക്ഷെ ആക്രമണത്തിൽ വാരിയെല്ലുകൾ….

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കണ്ണൂർ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ബാരാപോൾ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കര്‍ണാടക ബ്രഹ്‌മഗിരി വനമേഖലയോട് ചേര്‍ത്താണ് ഇവരുടെ വീട്. ബുധനാഴ്ച്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കാട്ടാനയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരുക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വീട്ടമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാനയുടെ മുന്‍പില്‍പ്പെട്ട ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.