കാട്ടാനയെ കണ്ട് കുലുങ്ങിയില്ല.. കാട്ടാനയുടെ ആക്രമണത്തില്‍ വാൽപ്പാറയിൽ ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം….

റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ ബ്രിട്ടീഷ് പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തി. തമിഴ്നാട് വാൽപ്പാറ പാതയിൽ ഇന്ന് വൈകിട്ട് 6.30 നാണ് സംഭവം.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് പൗരന്‍ മൈക്കിളാണ് മരിച്ചത്.റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും ബൈക്ക് മുന്നോട്ടെടുത്ത മൈക്കളിനെയാണ് ആന കൊമ്പിൽ കോർത്ത് എറിയുകയായിരുന്നു.ഇതുവഴി വന്ന യാത്രക്കാർ ബഹളം വച്ചതോടെ കൂടുതൽ ആക്രമണത്തിന് മുതിരാതെ ആന പിൻവാങ്ങി. മൈക്കളിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button