തിരുവനന്തപുരത്ത് വിളക്കിൽ നിന്നും ഇലക്ട്രോണിക് സർവീസ് ഷോപ്പിന് തീപിടിച്ചു; 1 ലക്ഷം രൂപയുടെ നഷ്ടം…

കാഞ്ഞിരംപാറയിൽ ഇലട്രിക് ഷാേപ്പിൽ തീപിടിത്തം. കാഞ്ഞിരംപാറ ജങ്ഷനിൽ പ്രവർത്തിക്കുന്ന തേക്കുമ്മൂട് സ്വദേശി പ്രദീപിൻ്റെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സർവീസ് സെൻ്ററിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടായത്. കടയിൽ തെളിയിച്ചിരുന്ന വിളക്കിൽ നിന്നും തീ പടർന്നതാണ് അപകടകാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഈ സമയം ഉടമ പുറത്തു പോയിരുന്നു. 12 മണിയോടെ തീ പടർന്നത് കണ്ട സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഒരു മണിക്കൂർ പ്രയത്നിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. 

റിപ്പയറിങ്ങിനെത്തിച്ച നാല് ഫ്രിഡ്ജ്, ഒരു  എസി,  രണ്ട് വാഷിങ് മെഷീൻ തുടങ്ങിയവ കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.തിരുവനന്തപുരം യൂണിറ്റിൽ നിന്നും രണ്ട് വണ്ടി എത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ  നിധിൻ രാജിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രശോഭ്, ഓഫീസർമാരായ  ബിജു, പ്രസാദ്, ദീപക്, വിമൽരാജ്, ശ്രീജിത്ത്, ജിനു, സുജീഷ്, വിപിൻ ചന്ദ്രൻ,  വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രശ്മി, അശ്വതി എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Back to top button