ഒക്ടോബറിലും വൈദ്യുതി ബിൽ കൂടും. യൂണിറ്റിന് കൂടുക…

ഒക്ടോബറിലും വൈദ്യുതി ബിൽ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കുന്നതാണ് ബില്ല് വർധിക്കാൻ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.

ഓഗസ്റ്റിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനേക്കാൾ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സർചാർജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സർചാർജ്.

Related Articles

Back to top button