വോട്ടെടുപ്പ് മാറ്റിവച്ച വാർഡുകളിൽ തിരഞ്ഞെടുപ്പ് നടക്കുക….

സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 13 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബർ 24 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബർ 26 ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ 29 ആണ്. വോട്ടെണ്ണൽ 14 ന് നടക്കും.



