ആശാ സമരക്കാർക്ക് യുഡിഎഫിന്റെ കൈത്താങ്ങ്; പ്രതിദിനവേതനം 700 രൂപയാക്കുമെന്ന് പ്രകടനപത്രിക

വേതനവർദ്ധനവിന് വേണ്ടി രാപ്പകൽ സമരത്തിനിറങ്ങിയ ആശാ വർക്കർമാരുടെ ദിവസവേതനം 700 രൂപയാക്കി ഉയർത്തുമെന്നാണ് യുഡിഎഫ് പ്രകടനപത്രിക. അംഗനവാടി തൊഴിലാളികൾ, ആശ വർക്കാർമാർ, സ്‌കൂൾ പാചക തൊഴിലാളികൾ അടക്കമുള്ള സ്‌കീം തൊഴിലാളികളുടെ വേതനം പരിഷ്‌ക്കരിക്കുമെന്നും ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയിൽ പറയുന്നു. കഴിഞ്ഞ വർഷം കേരളത്തെയാകെ പിടിച്ചുലച്ച ആശമാരുടെ സമരത്തിന് ഐകദാർഢ്യമറിയിച്ച് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. നിലവിൽ കുറഞ്ഞ പ്രതിഫലത്തിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന ആശ പ്രവർത്തകർക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ആരോഗ്യ മേഖലയിൽ സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ ആശ പ്രവർത്തകർ നിർണായക പങ്ക് വഹിക്കുന്നതിനാൽ, അവരുടെ സാമൂഹിക സുരക്ഷയും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കുന്നു.

Related Articles

Back to top button