തിരഞ്ഞെടുപ്പ് ദിനം… ഇന്ന് ലോട്ടറി നറുക്കെടുപ്പില്ല….

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന ഇന്ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ വിന്യസിച്ചതും വോട്ടെടുപ്പിന്റെ തിരക്കുകളും പരിഗണിച്ചാണ് നറുക്കെടുപ്പ് ഒഴിവാക്കിയത്. വോട്ടെടുപ്പ് ദിനമായതിനാൽ ലോട്ടറി വിൽപ്പനയ്ക്കും നിയന്ത്രണങ്ങളുണ്ട്. അടുത്ത നറുക്കെടുപ്പ് നിശ്ചയിച്ച തീയതികളിൽ മാറ്റമില്ലാതെ തുടരുമെന്നും ലോട്ടറി വകുപ്പ് വ്യക്തമാക്കി.



