പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി..വോട്ടെടുപ്പ് ഈ മാസം…
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ.കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് നവംബര്‍ 20ലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. കൂടാതെ ചേലക്കരയിലേയും വയനാട്ടിലേയും വോട്ടെടുപ്പ് തീയതിയിലും മാറ്റമില്ല.വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
കേരളത്തിലെ അടക്കം 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിട്ടുണ്ട്.കേരളത്തിന് പുറമേ പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 13ന് നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പാണ് 20ലേക്ക് മാറ്റിയത്. വിവിധ ഉത്സവങ്ങള്‍ കണക്കിലെടുത്ത് തന്നെയാണ് പഞ്ചാബിലും ഉത്തര്‍പ്രദേശിലും വോട്ടെടുപ്പ് തീയതിയില്‍ മാറ്റം വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.