രാജ്യവ്യാപക എസ്ഐആറിന്റെ ഷെഡ്യൂൾ നാളെ പ്രഖ്യാപിക്കും

രാജ്യവ്യാപക എസ്ഐആറിനുള്ള ഷെഡ്യൂൾ നാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. വൈകിട്ട് നാലേ കാലിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കും. നിരവധി സംസ്ഥാനങ്ങളിൽ അടുത്ത മാസം ഒന്നിന് രാജ്യവ്യാപക എസ്ഐആർ തുടങ്ങാനാണ് സാധ്യത. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നീട്ടി വച്ചേക്കുമെന്ന സുചന നേരത്തെ കമ്മീഷൻ നൽകിയിരുന്നു. കേരളത്തിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നീട്ടണം എന്ന നിർദ്ദേശം നിയമസഭയും ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ഇക്കാര്യം ചൂണ്ടിക്കാട്ടി. ബീഹാറിലെ എസ്ഐആറിനെതിരായ കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപക എസ്ഐആറിനുള്ള നടപടി തുടങ്ങുന്നത്.

Related Articles

Back to top button