‘തിരഞ്ഞെടുപ്പ് കമ്മീഷന് പ്രായോഗിക പരിജ്ഞാനമില്ല….ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ജെഡിയു….
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജെഡിയു. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രായോഗിക പരിജ്ഞാനമില്ലെന്ന് ജെഡിയു എംപി ഗിരിധരി യാദവ്. കമ്മീഷന് ബീഹാറിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ല എന്നും കുറ്റപ്പെടുത്തല്‍. അതിനിടെ പാര്‍ലിമെന്റ് വര്‍ഷക്കാല സമ്മേളനത്തില്‍ ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ചര്‍ച്ച ചെയ്യില്ല എന്നും വിവരം.
ബിഹാറില്‍ ഭരണകക്ഷിയായ ബിജെപിയെ വെട്ടിലാക്കിയാണ് വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ജെഡിയു എംപി രംഗത്തെത്തിയത്.


