​ഇലക്ട്രോ​ണി​ക് ഡേ​റ്റ ഉ​പ​യോ​ഗി​ച്ചുള്ള ‘ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ വി​വ​ര​ണ​ങ്ങ​ൾ’തടയുക..തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി-വീഡിയോ ദൃശ്യങ്ങൾ ഇനി 45 ദിവസത്തിന് ശേഷം നശിപ്പിക്കണം..

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം നശിപ്പിക്കാൻ സംസ്ഥാന തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ഇ​ല​ക്ട്രോ​ണി​ക് ഡേ​റ്റ ഉ​പ​യോ​ഗി​ച്ചുള്ള ‘ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ വി​വ​ര​ണ​ങ്ങ​ൾ’തടയുക എന്ന ഉദ്ദേശത്തോടെയാണ് സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ ഉൾപ്പടെ നശിപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിധികൾ 45 ദിവസത്തിനുള്ളിൽ കോടതികളിൽ ചോദ്യം ചെയ്തില്ലെങ്കിൽ സിസി​ടി​വി, വെ​ബ്‌​കാ​സ്റ്റി​ങ്, വീ​ഡിയോകൾ ഉൾപ്പടെ നീക്കം ചെയ്യണമെന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചീ​ഫ്‌ ഇ​ല​ക്ട​റ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ക്ക്‌ അയച്ച കത്തിൽ പറയുന്നത്.

Related Articles

Back to top button