മക്കൾക്കൊപ്പം രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു..രാവിലെ അമ്മയെ കണ്ടില്ല..വയോധികയെ കണ്ടെത്തിയത് കിണറിനുള്ളിൽ മരിച്ച നിലയിൽ…
ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി പരിയാരംപറ്റ പടി തെക്കേക്കരമേൽ ശാന്തയാണ് (70 )മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് മൃതദേഹം കിണറിനുള്ളിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മക്കൾക്കൊപ്പം ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കിടന്നതാണ്. രാവിലെ മകൻ നേരത്തെ എഴുന്നേറ്റു നടക്കാൻ പോകാറുണ്ട്. ഇന്ന് രാവിലെ ഉണർന്നു നോക്കിയപ്പോൾ അമ്മയെ കണ്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ ഇവർ താമസിക്കുന്ന വീടിനോട് ചേർന്നുള്ള തറവാട് വീടിൻറെ മുന്നിലുള്ള കിണറിൽ മൃതദേഹം കണ്ടെത്തിയത്.