വയോധിക കുളത്തിൽ മരിച്ച നിലയിൽ.. രാവിലെ ആറ് മുതൽ…
വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തിരുനെല്ലി പോത്തുമൂലയിലാണ് സംഭവം. പോത്തുമൂല ഹരിനിവാസിൽ ദേവിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കാസർകോട് നിന്നും കാണാതായ യുവാവിനെ ചെമ്മനാട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ഫുട്പാത്തിൽ പഴം കച്ചവടം നടത്തുന്ന തെരുവത്ത് സ്വദേശി സയ്യിദ് സക്കറിയ ആണ് മരിച്ചത്. സക്കറിയയെ ചൊവ്വാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.