ആഴമുള്ള കിണറിൽ നിന്ന് നിലവിളി കേട്ട് നോക്കി.. നോക്കിയപ്പോൾ കണ്ടത് 75കാരി.. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് ചെയ്തത്…

ആഴമുള്ള കിണറിൽ വീണ വയോധികയെ ഫയർ ഫോഴ്സ് രക്ഷിച്ചു. കല്ലിയൂർ പഞ്ചായത്തിൽ കാക്കാമൂല, കണ്ണൻകുഴി വീട്ടിൽ ശിവന്‍റെ വീട്ടിലെ കിണറ്റിലാണ് അമ്മ ശ്യാമള(75) വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. നാലടി മാത്രം വ്യാസവും 80 അടിയോളം താഴ്‌ചയുമുള്ള കിണറിലാണ് വയോധിക വീണതെന്നാണ് ഫയർ ഫോഴ്‌സ് പറഞ്ഞത്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് അതിവേഗം സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സംഘത്തിലെ അംഗം കിണറിൽ ഇറങ്ങിയാണ് ശ്യാമളയെ മുകളിലേക്ക് കയറ്റിയത്.

ഉച്ചയോടെ കിണറ്റിൽ നിന്നും നിലവിളികേട്ട വീട്ടുകാർ നോക്കിയപ്പോഴാണ് അമ്മ കിണറിൽ വീണത് കണ്ടത്. പിന്നാലെ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു.ഇടുങ്ങിയ കിണറിൽ നിന്ന് വളരെ പണിപ്പെട്ട് കയറും വലയും ഉപയോഗിച്ച് ശ്യാമളയെ കരയിലെത്തിച്ചു. അരമണിക്കൂറോളം പ്രയത്നിച്ചാണ് മുകളിലേക്കെത്തിക്കാനായത്. കരയിലെത്തിച്ചപ്പോൾ ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനാൽ ശ്യാമളയെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷൻ ഓഫീസർ പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.

Related Articles

Back to top button