ആലപ്പുഴ പിച്ചു അയ്യർ ജംഗ്ഷന് സമീപത്തെ ബവ്കോ ഔട്ട് ലൈറ്റിന് മുന്നിൽ കത്തിക്കുത്ത്..വയോധികന് ഗുരുതര പരിക്ക്
ആലപ്പുഴ: പിച്ചു അയ്യർ ജംഗ്ഷന് സമീപത്തെ ബവ്കോ ഔട്ട് ലൈറ്റിന് മുന്നിൽ കത്തിക്കുത്ത്. സംഭവത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു.മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കളരിക്കൽ സ്വദേശി റാഫിക്കാണ് കഴുത്തിന് കുത്തേറ്റത്. ഗുരുതര പരുക്കേറ്റ റാഫിയെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



