വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം.. വയോധികന് ദാരുണാന്ത്യം…

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് വൃദ്ധൻ മരണമടഞ്ഞു. മാലിദ്വീപ് സ്വദേശിയായ അഹമ്മദ് നാസറാണ് മരിച്ചത്. 71 വയസായിരുന്നു. മാലിദ്വീപിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്പോൾ രാവിലെയാണ് അഹമ്മദ് നാസറിന് ഹൃദയാഘാതമുണ്ടായത്.
പൈലറ്റ് വിവരം നൽകിയതിനെ തുടർന്ന് ഇദ്ദേഹത്തെ പെട്ടെന്ന് വിമാനത്തിൽ നിന്നിറക്കി പ്രാഥമിക ചികിത്സയ്ക്ക് ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മൃതദേഹം മാലിദ്വീപിലേക്ക് കൊണ്ടുപോകും.




