ഇലട്രിക് സ്കൂട്ടർ ഇടിച്ചു വയോധികന് ദാരുണാന്ത്യം…

തിരുവനന്തപുരം: മലയിൻകീഴ് തച്ചോട്ടുകാവ് ജംങ്ഷന് സമീപം ഇലട്രിക് സ്കൂട്ടർ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. മൂഴിനട ശാസ്താ റോഡിൽ ചിറ്റേക്കോണത്ത് പുത്തൻ വീട്ടിൽ ജി.ശശിധരൻ(72) ആണ് അപകടത്തിൽ മരണപ്പെട്ടത്. രാത്രി ഏഴരയോടെ പേയാട്-മലയിൻകീഴ് റോഡിലൂടെ തച്ചോട്ടുകാവിലേക്ക് നടക്കുന്നതിനിടെ പിന്നിലൂടെ എത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ശശിധരന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു. സ്കൂട്ടർ ഓടിച്ചിരുന്ന തച്ചോട്ടുകാവ് സ്വദേശിക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

Related Articles

Back to top button