വയോധികൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ.. സംഭവം വർക്കലയിൽ….
വർക്കലയിൽ വയോധികനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ദളവാപുരം ടിഎസ്സ് സദനത്തിൽ
തങ്കപ്പൻ ചെട്ടിയാർ(68) ആണ് മരിച്ചത്. ഇന്ന് വെകുന്നേരം 3.45ഓടെയായിരുന്നു അപകടം. ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് വിവരം വർക്കല സ്റ്റേഷനിൽ അറിയിച്ചത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി