കോട്ടയത്ത് വയോധികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ…

കോട്ടയം കടുത്തുരുത്തി അരുണാശേരിയിൽ 84കാരനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മറ്റക്കോട്ടിൽ സ്വദേശി വർക്കി തൊമ്മനാണ് മരിച്ചത്. ടാർപോളിൻ ഷെഡിൽ ഒറ്റയ്ക്കായിരുന്നു താമസം. ഷെഡ്ഡ് ഉൾപ്പെടെ കത്തിയ നിലയാണ്.അബദ്ധത്തിൽ ഷെഡ്ഡിനു തീപിടിച്ചതാകാമെന്നാണ് നിഗമനം. കടുത്തുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button