കൊല്ലത്ത് ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ പീഡനശ്രമം…സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പിടിയിൽ…

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ പിടിയിൽ. ചാത്തന്നൂർ സ്വദേശി യാശോധരനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സിപിഎം ചാത്തന്നൂർ കുടുക്കറ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു പ്രതിയായ യാശോധരൻ.

കഴിഞ്ഞ ദിവസം ഉച്ചയോടെ ചാത്തന്നൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓട്ടോറിക്ഷയിൽ യുവതിയുടെ വീടിനെ സമീപത്ത് 56 കാരനായ യശോധരൻ എത്തി. മദ്യലഹരിയിൽ ആയിരുന്ന പ്രതി ഭിന്നശേഷിക്കാരിയായ യുവതി മാത്രമുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി. വീട്ടുജോലികൾ ചെയ്തുകൊണ്ടിരുന്ന യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. നിലവിളി കേട്ടാണ് പ്രദേശവാസികൾ ഓടിക്കൂടിയത്. അംഗപരിമിതയായ പെൺകുട്ടിയെ ഇയാൾ തറയിൽ തള്ളിയിട്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. തുടർന്ന് ചാത്തന്നൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രതിയെ പിടികൂടിയ ശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്റ്റേഷനിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഭവനഭേദനം, സ്ത്രീകൾക്ക് നേരെ ഉള്ള അതിക്രമം, പീഡന ശ്രമം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമതിയാണ് കേസ്. ചാത്തന്നൂർ ടൗൺ താഴം കുടുക്കറ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന യാശോദരനെതിരെ നിരവധി പരാതികൾ ഉയർന്നതിനാൽ ആഴ്ചകൾക്ക് മുമ്പ് സ്ഥാനത് നിന്ന് മാറ്റിയെന്നതാണ് സിപിഎം നേതൃത്വത്തിന്‍റെ വിശദീകരണം.

Related Articles

Back to top button