വയോധികൻ അബദ്ധത്തിൽ കിണറ്റിൽ വീണു.. രക്ഷിക്കാനിറങ്ങിയ UP സ്വദേശിയും.. ഒടുവിൽ സംഭവിച്ചത്…

കിണറ്റില്‍ വീണ വയോധികനെയും രക്ഷിക്കാനിറങ്ങിയ ഉത്തര്‍ പ്രദേശ് സ്വദേശിയെയും രക്ഷപ്പെടുത്തി. കാസര്‍കോട് തളങ്കരയില്‍ ഇന്ന് ഏഴ് മണിയോടെയാണ് സംഭവം. 74കാരനായ ടി എം മുനീര്‍ അബദ്ധവശാല്‍ കിണറ്റില്‍ വീഴുകയായിരുന്നു. ഇത് കണ്ടയുടനേ യുപി സ്വദേശിയായ ലുക്മാന്‍ ഇദ്ദേഹത്തെ രക്ഷിക്കാനായി കിണറ്റിലേക്കിറങ്ങുകയായിരുന്നു.
എന്നാല്‍ ഇയാളും കിണറ്റില്‍ കുടുങ്ങി. ഒടുവില്‍ കാസര്‍കോട് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല.


