വയോധിക ദമ്പതികള്‍ വീടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട് മണ്ണാര്‍ക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇളയ മകൻ രാജൻ തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.



