എൻജിനീയർമാർക്ക് ഇ ഐ എല്ലിൽ അവസരം

എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (EIL) അസോസിയേറ്റ് എൻജിനീയർ തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 29 ഒഴിവുകളാണ് ഉള്ളത്. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം.

ഒഴിവുകൾ

അസോസിയേറ്റ് എൻജിനീയർ ഗ്രേഡ് III:
സിവിൽ – 06 ഒഴിവുകൾ
മെക്കാനിക്കൽ – 05 ഒഴിവുകൾ
വെൽഡിങ് /എൻഡിടി – 06 ഒഴിവുകൾ
ഇലക്ട്രിക്കൽ – 06 ഒഴിവുകൾ
ഇൻസ്ട്രുമെന്റേഷൻ – 03 ഒഴിവുകൾ

അസോസിയേറ്റ് എൻജിനീയർ ഗ്രേഡ് IV:
സിവിൽ – 01 ഒഴിവ്
മെക്കാനിക്കൽ – 01 ഒഴിവ്
വെൽഡിങ് /എൻഡിടി – 01 ഒഴിവ്

ആകെ ഒഴിവുകൾ: 29

യോഗ്യത

  • സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ വിഷയങ്ങളിൽ ബി.ഇ/ബി.ടെക് /ബി.എസ് സി(എൻജിനീയറിങ് ) ഡിഗ്രി ഉണ്ടായിരിക്കണം.
  • അല്ലെങ്കിൽ മെക്കാനിക്കൽ / വെൽഡിങ് / എൻ ഡി ടി വിഷയങ്ങളിൽ യോഗ്യതയോടൊപ്പം ASNT Level-II സർട്ടിഫിക്കറ്റ് (RT/UT/MPT/LPT) ഉണ്ടായിരിക്കണം.
  • കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യ സി ജി പി എ നിർബന്ധമാണ്.
Back to top button