സ്‌കൂളിലേക്ക് പോകുന്നതിനിടെ എതിർ ദിശകളിൽ നിന്ന് വന്ന സ്വകാര്യ ബസുകൾക്കിടയിൽ കൈ പെട്ടു.. എട്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് നഷ്ടമായത്…

മലപ്പുറം തിരൂരിൽ സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് കൈയ്ക്ക് പരിക്കേറ്റ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. നിറമരുതൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തിൽ വിരൽ നഷ്ടമായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

ഷഹനാസ് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിൻ്റെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. പരിക്കേറ്റ ഷഹനാസിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിലും എത്തിച്ചെങ്കിലും വിരൽ തുന്നിച്ചേർക്കാനായില്ല. മറ്റ് നാല് വിരലുകൾക്കും സാരമായി പരിക്കുപറ്റിയിട്ടുണ്ട്.

Related Articles

Back to top button