മാസപ്പിറ ദൃശ്യമായില്ല.. കേരളത്തിൽ ബലിപെരുന്നാൾ…
ഇന്ന് മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അതുപോലെതന്നെ ബലിപെരുന്നാൾ ജൂൺ ഏഴിനും ആയിരിക്കും.അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു.
അതേസമയം മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6-ന് ബലിപെരുന്നാൾ ആഘോഷിക്കും. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 5-ന് നടക്കും.




