ഇക്കാര്യങ്ങൾ പരീക്ഷിക്കൂ.. മുടികൊഴിച്ചില്‍ നില്‍ക്കും സ്വിച്ചിട്ടപോലെ…

എന്തുചെയ്തിട്ടും മുടികൊഴിച്ചില്‍ കുറയുന്നില്ലേ. എങ്കില്‍ ഇക്കാര്യങ്ങള്‍ ഒന്നുപരീക്ഷിച്ചുനോക്കൂ. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ മാറ്റങ്ങൾ കാണാം.

സള്‍ഫേറ്റ് ഫ്രീ ഷാമ്പൂ

സോഡിയം ലോറില്‍ സള്‍ഫേറ്റ് ഷാമ്പൂവില്‍ സാധാരണയായി ഉപയോഗിക്കാറുള്ള ഒരു ഘടകമാണ്. ഇത് മുടി കേടുവരുത്തുമെന്ന് മാത്രമല്ല തലയോട്ടിയിലെ സ്വാഭാവികമായുണ്ടാകുന്ന എണ്ണ ഇല്ലാതാക്കുകയും മുടി പൊട്ടിപ്പോകുന്നതിന് കാരണമാകുകയും ചെയ്യും. സള്‍ഫേറ്റ് മുക്തമായ ഷാമ്പൂ ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ ഒഴിവാക്കാം.

സ്‌ട്രെസ് കുറയ്ക്കൂ

സ്‌ട്രെസ് പലവിധ രോഗങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ്. കോര്‍ട്ടിസോളിന്റെ ഉല്പാദനത്തിന് സ്‌ട്രെസ് കാരണമാകും. ഇത് മുടികൊഴിച്ചിലിന് കാരണമാകുന്ന ഒന്നാണ്. യോഗ, മെഡിറ്റേഷന്‍, ഡീപ് ബ്രീത്തിങ് വ്യായാമങ്ങള്‍ എന്നിവ സ്ട്രെസ്സ് കുറയ്ക്കും.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം

ശരീരത്തില്‍ ആവശ്യത്തിന് ജലം ലഭ്യമാക്കണം. നന്നായി ഉറങ്ങുന്നതും ജലാംശം നിലനിര്‍ത്തുന്നതും ശരീരത്തിന് ആവശ്യമാണ്. ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ അത് മുടി പൊട്ടിപ്പോകുന്നതിന് കാരണമാകും. നിത്യവും എട്ടുഗ്ലാസ് വെള്ളം കുടിക്കുകയും എട്ടുമണിക്കൂര്‍ ഉറങ്ങുകയും ചെയ്യുക. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

Related Articles

Back to top button