സെക്കണ്ടറി വിദ്യാഭ്യാസത്തിൻ്റെ അനിവാര്യത കാലത്തിനനുസരിച്ചുള്ള വഴക്കമുള്ള പാഠ്യപദ്ധതി..
അതിവേഗം മാറുന്ന കാലഘട്ടത്തിനനുസരിച്ച്, പ്രത്യേകിച്ചും സെക്കണ്ടറി തലത്തിൽ, നിരന്തരം പുതുക്കപ്പെടുന്നതും വഴക്കമുള്ളതുമായ ഒരു പാഠ്യപദ്ധതി സമീപനത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സെക്കണ്ടറി വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യവും ഭാവിയും ചർച്ച ചെയ്യുന്ന യുണിസെഫ് റീജിയണൽ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മതേതരത്വം, സമത്വം, സാമുദായിക ഐക്യം തുടങ്ങിയ മേഖലകളിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയ കേരളത്തിൻ്റെ മണ്ണിലാണ് വിപ്ലവകരമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പാക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.



