കഷ്ടപ്പെട്ട് അച്ഛൻ വാങ്ങിയ സൈക്കിൾ കള്ളൻ കൊണ്ടുപോയി.. കണ്ണീരോടെ വിദ്യാർത്ഥിനി.. പൊലീസ് ചെയ്തത് കണ്ടോ?.. സംഭവം ആലപ്പുഴയിൽ….
Edatwa police bought a new bicycle for the student
ആപ്പുഴയിൽ മോഷ്ടാവ് കവർന്ന സൈക്കിളിന് പകരം വിദ്യാർത്ഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകി എടത്വാ പൊലീസ് ഉദ്യോഗസ്ഥർ മാത്യകയായി. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്ക്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനിയുടെ സൈക്കിളാണ് ഒരാഴ്ചയ്ക്ക് മുൻപ് കള്ളൻ കൊണ്ടുപോയത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിലേറെ ദൂരം സ്കൂളിലേയ്ക്ക് സൈക്കിളിൽ സഞ്ചരിച്ചാണ് വിദ്യാർത്ഥിനി സ്കൂളിൽ എത്തിയിരുന്നത്. നിർദ്ദന കുടുംബത്തിലെ രക്ഷിതാക്കൾ ഏറെ ബുദ്ധിമുട്ടി മകൾക്ക് വാങ്ങിയ സൈക്കിളാണ് മോഷണം പോയത്.
സൈക്കിൾ മോഷണം പോയതിനെ തുടർന്ന് വിദ്യാർത്ഥിനിയും മതാപിതാക്കളും എടത്വാ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എടത്വാ പൊലീസിന്റെ നേതൃത്വത്തിൽ അന്വഷണം നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. വിദ്യാർഥി സ്കൂലിലേക്ക് നടന്ന് പോകുന്നതറിഞ്ഞ എടത്വാ എസ് ഐ റിജോ പുതിയ സൈക്കിൾ വാങ്ങിക്കൊടുക്കാമെന്ന് പ്ലാനിട്ടു. തുടർന്ന് എട്വത്വാ സ്റ്റേഷൻ ഹൌസ് ഓഫീസർ എം അൻവർ, എസ്ഐ രാജേഷ്, സിപിഒ ശ്രീരാജ് എന്നിവർ ചേർന്ന് വിദ്യാർത്ഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു. പുതിയ സൈക്കിൾ നൽകിയെങ്കിലും അന്വേഷണം തുടരുമെന്നും, സൈക്കിൾ മോഷ്ടാവിനെ പിടികൂടുമെന്നും പൊലീസ് ഉറപ്പു നൽകി.