ശബരിമല സ്വര്‍ണക്കൊള്ള കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി…

തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി. എൻ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി എ പത്മകുമാറിൻ്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടും. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൻ്റെ മൂല്യത്തിന് തത്തുല്യമായ തുകയ്ക്ക് ആനുപാതികമായാവും സ്വത്തുക്കൾ കണ്ടുകെട്ടുക.

ചെന്നൈ സ്മാർട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം കണ്ടെത്തിയതായി ഇഡി ഇന്നലെ വ്യക്തമാക്കി. ദേവസ്വം ബോ‍ർഡ് ആസ്ഥാനത്തെ പരിശോധനയിൽ 2019 മുതൽ 2024 വരെയുള്ള സ്വർണക്കൊള്ളയുടെ വിവിധ രേഖകളും മിനിട്ട്സും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. സ്വർണം ചെമ്പാക്കി മാറ്റിയ സുപ്രധാന ഫയലുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ജീവനക്കാരുടെ അനധികൃത സാമ്പത്തിക ഇടപാടിൽ സുപ്രധാന രേഖകൾ ലഭിച്ചെന്നും ഇവയെല്ലാം സൂക്ഷ്മ പരിശോധനയിലാണെന്നും എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. 21 കേന്ദ്രങ്ങളിലാണ് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ ഇഡി വ്യാപക റെയ്ഡ് നടത്തിയത്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും പരിശോധന ഉണ്ടായിരുന്നു.

Related Articles

Back to top button