വിവേക് വിജയനെതിരായ ഇഡി സമൻസിൽ നിർണായക വിവരം.. മൊഴിയെടുക്കാൻ വിളിപ്പിച്ചത് ഈ കേസിന്..

മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ വിജയനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമൻസ് അയച്ചത് ലാവലിൻ കേസിൽ. രണ്ടു വർഷം മുമ്പാണ് ലാവലിൻ കേസിലെ കള്ളപ്പണം വെളിപ്പിക്കൽ പരാതിയുടെ അന്വേഷണത്തിൻറെ ഭാഗമായി വിവേക് കിരൺ വിജയന് ഇഡി മൊഴിയെടുക്കുന്നതിനായി സമൻസ് അയച്ചത്. 2023ലാണ് ലാവലിൻ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി വിവേക് വിജയന് ഇഡി സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ക്രൈം നന്ദകുമാർ നൽകിയ പരാതിയിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് 2020ൽ അന്വേഷണം ആരംഭിച്ചത്. 2021ൽ ഇതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാറിൻറെ മൊഴിയെടുത്തിരുന്നു. ഇതിനിടെ, സമൻസ് ഉണ്ടെന്ന് എംഎ ബേബി സ്ഥിരീകരിച്ചത് ആയുധമാക്കുകയാണ് പ്രതിപക്ഷം.

അതേസമയം, മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അനിൽ അക്കര കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കും പരാതി നൽകി. ഇഡി സമൻസിൽ തുടർ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി. അതേസമയം, മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ അടിമുടി ദുരൂഹത തുടരുകയാണ്. നേരത്തെ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡി സമൻസ് എന്നായിരുന്നു പുറത്തുവന്നിരുന്ന വിവരം. എന്നാൽ, ലാവലിൻ കേസിലെ കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടാണ് സമൻസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എന്നാൽ, വിവേകിൻറെ സമൻസിലെ തുടർനടപടികളെല്ലാം പിന്നീട് മരവിച്ചു. വിവേക് ഹാജരായതുമില്ല. അതിലാണ് ദുരൂഹത. മകന് സമൻസ് കിട്ടിയത് മുഖ്യമന്ത്രിയുടെ പാർട്ടി ഫോറങ്ങളിൽ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാജ്യത്തെ പ്രതിപക്ഷ നേതാക്കള ഇഡി ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് സിപിഎം എന്നും ഉന്നയിച്ചത്. എന്നിട്ടും മകന് കിട്ടിയ നോട്ടീസ് മുഖ്യമന്ത്രി എന്ത് കൊണ്ട് മറച്ചുവെച്ചു എന്നതിന് ഉത്തരമില്ല.

Related Articles

Back to top button