സിദ്ധരാമയ്യയുടെ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി…

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടെകെട്ടിയത്.സിദ്ധരാമയ്യ കേസില്‍ ഒന്നാം പ്രതിയും ഭാര്യ ബി എം പാര്‍വതി രണ്ടാം പ്രതിയുമായ മുഡ ഭൂമിക്കേസിലാണ് നടപടി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി എം പാര്‍വതിക്ക് നഷ്ടപരിഹാരം നല്‍കുന്നുവെന്ന പേരില്‍ നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതില്‍ മുന്‍ മുഡ കമ്മീഷണര്‍ ഡി ബി നടേഷിന്റെ പങ്ക് നിര്‍ണായകമാണെന്നും ഇഡി പ്രസ്താവനയില്‍ പറഞ്ഞു. സിദ്ധരാമയ്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.

Related Articles

Back to top button