സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇഡി റെയ്ഡ്.. കോൺഗ്രസ് നേതാവിന്റെ വീട്ടിലും ഒപ്പം തന്നെ…..
സംസ്ഥാനത്ത് 12 ഇടത്ത് ഇഡി റെയ്ഡ് നടക്കുന്നു. പാതിവില തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. കൊച്ചി യൂണിറ്റ് ആണ് റെയ്ഡ് നടത്തുന്നത്. കെ എൻ ആനന്ദകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽ പരിശോധന തുടരുകയാണ്. ഒപ്പം തന്നെ എൻജിഒ കോൺഫെഡറേഷൻ ഓഫീസ് അടക്കം 12 സ്ഥലങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.