13 മണിക്കൂർ നീണ്ട പരിശോധന”.. ഒടുവിൽ ദുൽഖറിന്റെ വീട്ടിലെ ഇ ഡി റെയ്‌ഡ് പൂർത്തിയായി…
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ED ഉദ്യോഗസ്ഥർ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നടത്തിയ പരിശോധന പൂർത്തിയായി. 13 മണിക്കൂർ നീണ്ടുനിന്ന പരിശോധന പൂർത്തിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് മടങ്ങിയത്. രാത്രി 8 മണിയോടുകൂടിയാണ് പരിശോധന പൂർത്തിയായത്. വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവരങ്ങളാണ് ഇ ഡി നടനിൽ നിന്നും തേടിയത്.
ഇന്ന് രാവിലെ ഏഴ് മണിമുതലാണ് കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേന്ദ്രങ്ങളിലായി ഒരേസമയം ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. ദുൽഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും വിവിധ കാർ ഷോറൂമുകളിലും ഉൾപ്പെടെ ഇ ഡി പരിശോധന നടത്തി.