വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചനെതിരെയും ഇ ഡി അന്വേഷണം…
ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെതിരെയും ഇ ഡി അന്വേഷണം. അപ്പച്ചൻ്റെ സാമ്പത്തിക ഇടപാടുകൾ ഇ ഡി പരിശോധിക്കും. ഉടൻ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ, ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ കേസെടുക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ, നിയമനത്തിന് കോഴയായി വാങ്ങിയ പണത്തിൻ്റെ വിനിമയം ഉൾപ്പെടെയാകും അന്വേഷണത്തിന്റെ പരിധിയിൽ വരിക. സാമ്പത്തിക ക്രമക്കേടുകളിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ നീക്കം.