സോണിയയും രാഹുലും ജയിലിലേക്കോ?.. കോടികണക്കിന് രൂപയുടെ അഴിമതി… കുറ്റപത്രം സമർപ്പിച്ച് ഇ ഡി….

നാഷണൽ ഹെറാൾഡ് കേസിൽ കോൺ​ഗ്രസ് നേതാക്കളായ സോണിയ്ക്കും രാഹുലിനെതിരെ കുറ്റപ്പത്രം സമർപ്പിച്ച് ഇഡി. സാം പിത്രോഡയും പേരും കുറ്റപത്രത്തിലുണ്ട്. ദില്ലി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. നാഷണൽ ഹെറാൾഡ് പത്രത്തിൻറെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണ്ണൽസിൻറെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്.

Related Articles

Back to top button